Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർഗീയതക്കെതിരെ ഒന്നിച്ച് നിൽക്കണം- ഐ.എസ്.എം

18 Aug 2024 18:42 IST

enlight media

Share News :

ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ 'കനൽ' പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : മത സാമുദായിക സൗഹാർദ്ദത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തെ വർഗീയവൽക്കാരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ 'കനൽ' പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. വർഗീയതയുടെ വിത്ത് പാകി അപരമത വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഐ. എസ്.എം സാമൂഹ്യ ക്ഷേമ വിഭാഗമായ ഈലാഫിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്‌തു. ഐ.എസ്.എം മുഖ പത്രമായ വിചിന്തനത്തിന്റെ പ്രചരാണോദ്ഘാടനവും സംഗമത്തിൽ വെച്ച് നടന്നു. ഏരിയ പ്രവർത്തക സംഗമം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യാസർ അറഫാത്ത് ഉദ്‌ഘാടനം ചെയ്‌തു. അഫ്‌സൽ പട്ടേൽത്താഴം അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള സ്വലാഹി, ഫജറു സാദിഖ് ഒളവണ്ണ, അസ്‌ലം എം.ജി നഗർ, ശമൽ മദനി പൊക്കുന്ന്, ഹബീബ് മായനാട് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News