Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

20 May 2024 19:17 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : രൂക്ഷമായ കുടിവെള്ള പ്രശ്നം അനുഭവപ്പെടുന്ന ഈസ്റ്റ്‌ പയമ്പ്രയിലെ അരീക്കുഴിയിൽ പ്രദേശത്ത് പുതിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അക്കിനാരി മുഹമ്മദ്‌ നിർവഹിച്ചു. റാഫി പാലത്ത് നൽകിയ സ്ഥലത്താണ് കുടി വെള്ള പദ്ധതിക്കുള്ള കിണർ നിർമ്മിച്ചത്. ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന കുടി വെള്ള പദ്ധതിയുടെ കിണർ നിർമാണത്തിന് ആവശ്യമായ ഫണ്ട്‌ നൽകിയത് പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത സുമനസ്സുകളാണ്. ഉസ്താദ് ഇയാസ് അഹ്സനിയുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. കെ. സി. ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റാഫി പാലത്ത്, മുഹമ്മദലി, ഇയാസ് അഹ്സനി, അജേഷ് പൊയിൽ താഴം, സാലിം പി. പി., എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ, മുസ്തഫ യമാനി സ്വാഗതവും, കൺവീനർ റസാക്ക് പൊയിൽ താഴം നന്ദിയും പറഞ്ഞു.

Follow us on :

More in Related News