Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ പുട്ടും കറിയുമായി കെ കെ പുട്ട് വണ്ടി കോഴിക്കോട് ബീച്ചിൽ

06 Sep 2024 20:43 IST

- Enlight Media

Share News :

കോഴിക്കോട് : ഭക്ഷ്യ പ്രേമികളുടെ ഇഷ്ട ലൊക്കേഷനായ കോഴിക്കോട് ബീച്ചിൽ

പുട്ടും വെള്ളയപ്പവും സൗജന്യമായി വിതരണം ചെയ്തു കെ കെ പുട്ട് വണ്ടി. പ്രമോഷന്റെ ഭാഗമായി പുട്ടും വെള്ളയപ്പവും കടലക്കറിയും ബീഫ് കറിയുമാണ് പുട്ടു വണ്ടിയിൽ നിന്ന് പാകം ചെയ്ത് സൗജന്യമായി വിതരണം ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടോയോടെയാണ് പുട്ടു വണ്ടി മുഖദാർ ബീച്ചിൽ കണ്ണൻ പറമ്പ് പള്ളിക്ക് മുന്നിലെത്തിയത്.  ഭക്ഷണം കഴിച്ചവരെല്ലാം നല്ല അഭിപ്രായം രേഖപ്പെടുത്തിയാണ് മടങ്ങിയത്.

ടെലിവിഷൻ പരസ്യത്തിനുപരി ജനങ്ങളിലേക്ക് നേരിട്ട് എത്തുകയാണ് ലക്ഷ്യമെന്ന് കെ കെ പുട്ടുപൊടി മാർക്കറ്റിംഗ് വിഭാഗം പ്രതിനിധി ത്വാഹിർ പറഞ്ഞു. പലരും ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷമാണ് സൗജന്യമാണെന്ന് തിരിച്ചറിഞ്ഞത്.

Follow us on :

More in Related News