Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം എം കെ എ ച്ച് എം എം ഒ സ്‌ക്കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.

15 Sep 2024 15:10 IST

UNNICHEKKU .M

Share News :


മുക്കം: എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. മുക്കം മുസ്ലിം അനാഥശാല സി ഇ ഒ വി. അബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു.മൈമൂന ടീച്ചർ,ജയലക്ഷ്മി ടീച്ചർ, സാന്ദ്ര,മറിയ സാൽസ് തുടങ്ങിയവർ സംസാരിച്ചു. ഓണ സദ്യ, കലാമത്സരങ്ങൾ , വടംവലി തുടങ്ങിയവ നടന്നു. ശഫീഖ് ചേന്ദമംഗല്ലൂർ, കെ റോസിന, കെ ടി ബുഷ്റ, പി റസീന , മുഹമ്മദ് ശഹാദത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News