Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതിക്ഷോഭം സർക്കാർ പ്രത്യക പാക്കേജ് പ്രഖ്യാപിക്കണം: ആർ.ജെ.ഡി

29 Jul 2024 19:36 IST

Preyesh kumar

Share News :

കോഴിക്കോട്: കാലവർഷക്കെടുതി ,ചുഴലികാറ്റ് എന്നിവ കൊണ്ട് വീടും കൃഷിയും, കെട്ടിടങ്ങളും കിണറുകളും മതിലും നശിച്ചതു മൂലം വമ്പിച്ച നാശനഷ്ടമാന്നു ജില്ലയിൽഒട്ടേറെ പേർക്ക് സംഭവിച്ചത്. ഈ നഷ്ടത്തിൽ റവന്യൂ കൃഷി വകുപ്പുകൾ പരസ്പരം ഒഴിഞ്ഞു മാറുകയും, കെട്ടിടവും വീടും കേടുപാടുകൾ വന്നവരെ ഒഴിവാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും ആർ. ജെ.ഡി കോടിക്കോട് ജില്ലാ നേതൃയോഗം വിലയിരുത്തി. ഈ കാര്യത്തിൽ ജില്ലക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആർ.ജെ ഡി ആവശ്യപ്പെട്ടു.


യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി വി. കുഞ്ഞാലി ഉൽഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ എൻ.സി. മോയിൻ കുട്ടി പി.കിഷൻ ചന്ദ് , കെ. ലോഹ്യ; അഡ്വ. ഇ.രവിന്ദ്രനാഥ്, എടയത്ത് ശ്രീധരൻ.. ജില്ലാ ഭാരവാഹികളായ ഭാസ്ക്കരൻ കൊഴുക്കലൂർ, ജെ.എൻ പ്രേം ഭാസിൻ,ഗണേശൻ കാക്കൂർ, എ.ടി. ശ്രീധരൻ,, എൻ. നാരായണൻ കിടാവ് ' , നിഷാദ് പൊന്നങ്കണ്ടി ഫിറോസ് ഖാൻ, സതീ രാജൻ, എം.പി.അജിത ഉമേഷ് അരങ്ങിൽ എൻ.കെ. അനിൽകുമാർ, പ്രസംഗിച്ചു

Follow us on :

Tags:

More in Related News