Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ ആവശ്യങ്ങൾ പരിഹരിക്കാൻ പുളിക്കൽ എ എം എം ഹൈസ്ക്കൂൾ പി ടി എ കമ്മിറ്റി നിവേദനം നൽകി

07 Jul 2025 20:47 IST

Saifuddin Rocky

Share News :


പുളിക്കൽ: പുളിക്കൽ എ എം എം ഹൈസ്ക്കൂളിലേക്ക് പോകുന്ന പെരിയമ്പലം മദീനത്തുൽ ഉലൂം അറബിക് കോളേജ് റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനും, രാവിലെ 8.30 മുതൽ 10 മണി വരെയുള്ള സമയങ്ങളിൽ വൺ വേ സമ്പ്രദായം ആക്കണമെന്നും ഈ സമയങ്ങളിൽ പുളിക്കൽ- ആന്തിയൂർകുന്ന് റോഡിൽ ടിപ്പർ ,ടോറസ് പോലുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കൊണ്ടോട്ടി ഡി വൈ എസ് പി ക്കും പി ടി എ പ്രസിഡന്റ് യസീദ് തങ്ങളുടെ നേതൃത്വത്തിൽ പരാതി നൽകി. .പിടിഎ വൈസ് പ്രസിഡൻ്റ് യൂനുസ്, ഭാരവാഹികളായ സഫീർ, മുഹമ്മദ് റാഫി, പ്രമോദ്,നൗഷാദ് പി ടി, സീനത്ത് കെപി തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News