Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് കൈത്താങ്ങായി ചാവക്കാട് മുല്ലത്തറ ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി

11 Aug 2024 19:37 IST

MUKUNDAN

Share News :

ചാവക്കാട്:വയനാടിന് കൈത്താങ്ങായി ചാവക്കാട് മുല്ലത്തറ ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി.സമിതി ഭാരവാഹികൾ 50,000 രൂപയുടെ ചെക്ക് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്തിന് കൈമാറി.സെക്രട്ടറി സി.എൻ.പ്രസാദ് ചാപ്പറമ്പ്,ട്രഷറർ എ.വി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.10 വർഷത്തോളമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്ന സമിതി പ്രളയം,കൊവിഡ് പ്രതിസന്ധികളിലും കൈത്താങ്ങായിട്ടുണ്ട്.

Follow us on :

More in Related News