Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി പ്രവർത്തകൻ കൊപ്ര ബിജു കുത്തേറ്റ് മരിച്ചിട്ട് ഇന്നത്തേക്ക് മൂന്നാം വർഷം..

31 Oct 2024 14:35 IST

MUKUNDAN

Share News :

ചാവക്കാട്:ബിജെപി പ്രവർത്തകൻ കൊപ്ര ബിജു കുത്തേറ്റ് മരിച്ചിട്ട് ഇന്നത്തേക്ക് മൂന്നാം വർഷം.ദുഃഖം അടക്കാനാവാതെ കുടുംബാംഗങ്ങൾ.ചാവക്കാട് മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊപ്ര ചന്ദ്രന്റെയും,തങ്കമണിയുടെയും മകൻ ബിജു 2021 ഒക്ടോബർ 31-ന് വൈകിട്ട് 5 മണിക്കാണ് എസ്ഡിപിഐ കൃമിനലുകളാൽ ചാപറമ്പ് സ്‌കൂളിന് കിഴക്കുഭാഗത്ത് വെച്ച് ക്രൂരമായി കുത്തേറ്റ് മരിച്ചത്.പ്രവാസിയായ ബിജു മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്ത്‌ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.ചാപ്പറമ്പ് സെന്ററിൽ പ്രാവുകളുടെ വിൽപ്പന നടത്തി വരികയായിരുന്നു.ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് ബിജുവിനെ കുത്തി വീഴ്ത്തിയത്.എസ്ഡിപിഐ മണത്തല ബേബി റോഡ് ബ്രാഞ്ച് വൈസ് പ്രസിഡന്റ് ആയ ഒന്നാം പ്രതി മണത്തല പരപ്പിൽ താഴത്ത് താമസിക്കുന്ന പള്ളിപ്പറമ്പിൽ അനീഷ്,രണ്ടാം പ്രതി മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു,മൂന്നാം പ്രതി ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ എന്നിവരാണ് കുത്തി വീഴ്ത്തിയത്.


Follow us on :

More in Related News