Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഔദാര്യം വേണ്ട അവകാശങ്ങൾ മതി" കോഴിക്കോട് പരിവാർ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി.

05 Feb 2025 22:13 IST

enlight media

Share News :

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നരുടെ രക്ഷിതാക്കളുടെ രജിസ്ട്രേഡ് സംഘടനയായ കോഴിക്കോട് പരിവാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ശ്രദ്ധ ക്ഷണിക്കൽ ധർണ്ണ നടത്തി.

ആശ്വാസ കിരണം തൊഴിലുറപ്പ് പദ്ധതിയിലെതിന് തുല്യമാക്കി വർ ദ്ധിപ്പിക്കണം. പ്രതിമാസം തന്നെ വിതരണം ചെയ്യണം. വരുമാന പരിധി നോക്കാതെ അർഹരായ ഭിന്നശേഷിക്കാർക്ക് പെൻഷൻ നൽകുക. ഉൾചേർച്ച വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക. ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ യാഥാർത്ഥ്യമാക്കുക. നിരാമയ ഇൻഷുറൻസ് പ്രീമിയം പുനസ്ഥാപിക്കുകയും ക്ലയിം 5 ലക്ഷമാക്കി ഉയർത്തുക ക്യാഷ് ലെസ് സ്കീമാക്കി മാറ്റുകയും ചെയ്യുക. ഭിന്നശേഷി സമഗ്ര സർവ്വേ നടത്തുക, സ്പെഷൽ സ്കുളിന് അർഹമായ ഗ്രാന്റും ശമ്പള വർദ്ദനവും നടപിലാക്കുക.

ജില്ലാ വൈസ് പ്രസിഡണ്ട് പി.സിക്കന്തർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ഷേർലി അനിൽ ഉൽഘാടനം ചെയ്തു. മെയ്ഡ് സംസ്ഥാന ജനറൽ സിക്രട്ടറി സിനിൽദാസ് പൂക്കോട്ട് സ്പെഷൻ സ്കൂൾ എംപ്ലോയിസ് യുനിയൻ സംസ്ഥാന ജനറൽ സിക്രട്ടറി ടി. പ്രഭാകരൻ, മലബാർ ഡഫ് അസോസിയേഷൻ പ്രസിഡണ്ട് ജയന്ത് കുമാർ, സംസ്ഥാന വികലംഗ സംയുക്ത സമിതി പ്രസിഡണ്ട് ബാലൻ കാട്ടുങ്ങൽ, വികലാംഗ സംരക്ഷണ സമിതി ജനറൽ സിക്രട്ടറി മടവൂർ സൈനുദീൻ, ശംസീർ പയ്യോളി, ജോൺസൺ തോമസ്, റസീല ബഷീർ, ലത്തീഫ് ഓമശ്ശേരി, മുനീറ ഗഫൂർ, അയിശാ താമരശേരി, അബ്ദുൾ റസാക്ക് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News