Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 18:00 IST
Share News :
തൊടുപുഴ: കാര്‍ഡമം ഹില്‍ റിസര്‍വ് ഭൂ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കര്‍ഷകര്‍ക്കെതിരായ വിധിയുണ്ടായത് സംസ്്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ച മൂലമാണന്നും സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഭൂ വിഷയങ്ങളില്‍ ഇടതു സര്‍ക്കാരിന്റെ കാപട്യം തുറന്നുകാട്ടി പാര്‍ട്ടി സമര പരിപാടികള്‍ ആരംഭിക്കും. പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി 16ന് ചെറുതോണിയില്‍ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം യോഗം ഉദ്ഘാടനം ചെയ്തു. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാം സുന്ദര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എം അബ്ബാസ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ എം.എസ് മുഹമ്മദ്, എസ്.എം ഷരീഫ്, സലിം കൈപ്പാടം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായ കെ.എം ഖാദര്‍കുഞ്ഞ്, പി.എന്‍ അബ്ദുള്‍ അസീസ്, കെ.എം മുഹമ്മദ് മൗലവി, അഡ്വ. ഇ.എസ് മൂസ, മൊയ്തു കുനിയില്‍, ടി.എസ് ഷംസുദീന്‍, പി.എന്‍ സീതി, പി.എം.എ റഹിം, വി.എം റസാഖ്, ടി.എച്ച് അബ്ദുള്‍ സമദ്, കെ.എം സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ് സ്വാഗതവും ട്രഷറര്‍ ടി.കെ നവാസ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.