Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസര്‍ഗോഡ് സിനിമ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിക്കായി ഓഫീസ് കാഞ്ഞങ്ങാട് ആസ്ഥാന മന്ദിരം തുറന്നു

09 Mar 2025 20:17 IST

enlight media

Share News :

കാസർഗോഡ് : സിനിമ-സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയില്‍ അംഗങ്ങളുടെ ക്ഷേമത്തിനും, ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനും, കബളിപ്പിക്കപ്പെടാതിരിക്കുന്നതിനുമായി 2017 രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് സിനിമ അസോസിയേഷന്‍ (കെഎസ്ഡിസി) ജില്ലാ കമ്മിറ്റിക്കായി കാഞ്ഞങ്ങാട് ആസ്ഥാന മന്ദിരം തുറന്നു. ടിവി റോഡ് ജംഗ്ഷന്‍ന് സമീപം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ന് എതിര്‍വശത്തായുളള ഓഫീസ് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗവും സംവിധായകനുമായ ശ്രീജിത്ത് പലേരി ഉദ്ഘാടനം ചെയ്തു. സിനിമാ നിര്‍മ്മാതാവ് വിജയകുമാര്‍ പാലക്കുന്ന്, ദീപ്തി തിയറ്റര്‍ എംഡി അഡ്വ: കെ എം രാജകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് നാരായണന്‍ മൂത്തല്‍ അധ്യക്ഷനായി. വിശിഷ്ടാതിഥികളെ ചടങ്ങില്‍ വച്ച് ആദരിച്ചു. ജില്ലയിലെ നിരവധി കലാകാരന്മാര്‍ പങ്കെടുത്ത യോഗത്തില്‍ അസോസിയേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിരാജ് സ്വാഗതവും ജോ.സെക്രട്ടറി വിനോദ് കണ്ണോല്‍ നന്ദിയും പറഞ്ഞു.

Follow us on :

More in Related News