Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്തെ ഏറ്റവും വലിയ തിരുനബി പ്രകീര്‍ത്തന സംഗമം തിങ്കളാഴ്ച നോളജ് സിറ്റിയില്‍

08 Sep 2024 09:57 IST

- Enlight Media

Share News :

അൽ മൗലിദിൽ അക്ബറിന്റെ മുന്നോടിയായി അലങ്കരിച്ച ജാമിഉൽ ഫുതൂഹ്

നോളജ് സിറ്റി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ പിറവികൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അല്‍മൗലിദുല്‍ അക്ബറും ആത്മീയ സംഗമവും നാളെ. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12.30 വരെ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സംഗമം നടക്കുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ്് മുഫ്തി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. 

 കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ബുഖാരി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, മര്‍കസ് ഡയറക്ടര്‍ സി. മുഹമ്മദ് ഫൈസി, ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ. പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് തുറാബ് അസ്സഖാഫി എന്നിവര്‍ സംസാരിക്കും.

Follow us on :

More in Related News