Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ മഴ; വണ്ണപ്പുറത്തുണ്ടായത് വ്യാപക നാശനഷ്ടം

25 Oct 2024 12:29 IST

ജേർണലിസ്റ്റ്

Share News :


വണ്ണപ്പുറം: കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ വണ്ണപ്പുറം, മുള്ളരിങ്ങാട് ഭാഗങ്ങളിലുണ്ടായത് വ്യാപക നാശനഷ്ടം. നിരവധിയാളുകളുടെ വീടുകള്‍ക്കും കൃഷിടിങ്ങള്‍ക്കും കേടുപാടുകളുണ്ടായി. ഇതിന് പുറമേ പലയിടങ്ങളിലും റോഡും വൈദ്യുതി ലൈനും തകരാറിലായി. വണ്ണപ്പുറം ചേലച്ചുവട് ഭാഗത്ത് സലീം മംഗലത്തുപറമ്പിലിന്റ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വീടിനുള്ളില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും നശിച്ചു. ഷിയാസ് പരിയാരത്ത് പുത്തന്‍ പുരയിലിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീണു. വണ്ണപ്പുറം - കോട്ടപ്പാറ റോഡരികില്‍ നിന്നിരുന്ന വലിയ പാലമരം കടപുഴകി റോഡിലേയ്ക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. പ്രദേശത്ത് റോഡ് പണി നടത്തുന്ന കരാര്‍ കമ്പനിയുടെ മണ്ണ് മാന്തിയന്ത്രം എത്തിയാണ് മരം നീക്കിയത്. നിലവില്‍ മറിഞ്ഞ് വീണ മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മരം എത്രയും പെട്ടന്ന് വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് അധികൃതര്‍ക്ക് നിരവധി പ്രാവിശ്യം പോലീസ് രഹസ്യാന്വേഷണ വിഭാഗം കത്ത് നല്‍കിയിരുന്നെങ്കിലും തിരിഞ്ഞ് നോക്കിയില്ലയെന്ന ആരോപണവുമുണ്ട്. പ്രദേശത്ത് നാല് വിടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ക്ക് വലിയതോതിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. പലയിടങ്ങളിലും റോഡുകള്‍ തകരുകയും കൃഷിയിടങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം കൃഷി നാശവും സംഭവിച്ചു. സോമനി രാജന്റെ വീട് ഭാഗീകമായി പിന്‍വശം തകര്‍ന്നു. ജയന്‍ മഠത്തിക്കുന്നേലിന്റെ വീടും ഭാഗീകമായി തകര്‍ന്നു. രാജമ്മ പുത്തന്‍മഠത്തിലിന്റെ വീട്ടില്‍ വെള്ളം കയറി നിരവധി സാധനങ്ങള്‍ നശിച്ചു പോയി. മാര്‍സ്ലീവ പള്ളിക്ക് മുന്നിലുള്ള തോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വീടു കളില്‍ വെള്ളം കയറിയതായി വില്ലേജ് അധികൃതര്‍ പറഞ്ഞു. എ.ഡി.എം ഷൈജു ജേക്കബ്, തൊടുപുഴ താഹസീല്‍ദാര്‍ ബിജി മോള്‍, പഞ്ചായാംഗങ്ങളായ റഷീദ് തോട്ടുങ്കല്‍, സുബൈദ സുബൈര്‍, വണ്ണപ്പുറം വില്ലേജ് ഓഫീസര്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Follow us on :

More in Related News