Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശ്വമേധം 6.0 കുഷ്ട രോഗ നിർണയ ഭവന സന്ദർശന യജ്ഞത്തിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി

01 Feb 2025 18:59 IST

MUKUNDAN

Share News :

ചാവക്കാട്:പാടുകൾ പരിശോധിക്കാം ആരോഗ്യം കാക്കാം എന്ന സന്ദേശം ഉയർത്തി ചാവക്കാട് നഗരസഭയും,താലൂക്ക് ആസ്ഥാന ആശുപത്രിയും സംയുകതമായി നടപ്പിലാക്കുന്ന കുഷ്ട രോഗ നിർണയ ഭവന സന്ദർശനത്തിൽ ചാവക്കാട് നഗരസഭയിലെ മുഴുവൻ വീടുകളും പരിശീലനം സിദ്ധിച്ച വോളന്റിയർമാർ സന്ദർശിച്ച്‌ ആളുകളുടെ ശരീരത്തിൽ പാടുകൾ,ഉണങ്ങാത്ത വൃണങ്ങൾ,തടിപ്പ്,കൈകാലുകൾക്ക് പെരുപ്പ്,മരവിപ്പ് എന്നീ ലക്ഷണങ്ങൾ പരിശോധിച്ച് കുഷ്ട രോഗം അല്ല എന്ന് ഉറപ്പു വരുത്തുന്നുനേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ കുഷ്ടരോഗം പൂർണമായും ഭേദമാക്കാം.സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്.ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽറഷീദ്,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷബ്‌ന കൃഷ്ണൻ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സിന്ധു,ഐസിഡിഎസ് സൂപ്പർവൈസർ ദീപ,കൃഷി അസിസ്റ്റന്റ് മനോജ്‌ എന്നിവർ സംസാരിച്ചു.സിഡിഎസ് ചെയർപേഴ്സൺ ജീന രാജീവ്‌ നന്ദി ആശംസിച്ചു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.രാംകുമാർ അശ്വമേധം പരിപാടിയെ കുറിച്ച് വിശദീകരിച്ചു.ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയാണ് ഭവന സന്ദർശനം നടത്തുക.പരിപാടിയിൽ ജനപ്രതിനിധികൾ,അംഗൻവാടി പ്രവർത്തകർ,ആശ പ്രവർത്തകർ,താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ,സിഡിഎസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News