Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിദ്യാരാജ ഗോപാല മന്ത്രാർച്ചന ഭക്തിസാന്ദ്രമായി

21 Jul 2024 17:41 IST

MUKUNDAN

Share News :

ചാവക്കാട്:കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വിദ്യാരാജ ഗോപാല മന്ത്രാർച്ചന ഭക്തിസാന്ദ്രമായി.ക്ഷേത്രം മേൽശാന്തി ശ്രീപതി എമ്പ്രാന്തിരി ശ്രീലകത്ത് നിന്നും തെളിയിച്ച് കൊണ്ടുവന്ന ദീപം അർച്ചനാ മണ്ഡപത്തിലെ വിളക്ക് തെളിയിച്ചു.യജ്ഞാചാര്യൻ പി.സി.സി.ഇളയത് അർച്ചനാ യജ്ഞത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു.200 ഓളം വിദ്യാർത്ഥികൾ വിദ്യാരാജ ഗോപാല മന്ത്രാർച്ചന പരിപാടിയിൽ പങ്കെടുത്തു.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുസ്തകം,പേന,കുട,പ്രസാദം എന്നിവ വിതരണം ചെയ്തു.ക്ഷേത്ര ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.    




Follow us on :

More in Related News