Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരിക്കുന്ന വായനയ്ക്ക് ജീവവായു കൊടുക്കുന്ന പദ്ധതി മാതൃകാപരം. വി.എസ്. ജോയ്

24 Jul 2024 10:57 IST

Jithu Vijay

Share News :

പെരിന്തൽമണ്ണ : മരണം കൈവരിച്ചുകൊണ്ടിരിക്കുന്ന വായനയെ ജീവവായു കൊടുത്ത് രക്ഷിച്ചെടുക്കാൻ പുതിയ പദ്ധതിയുമായി മുന്നോട്ടിറങ്ങുന്ന അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മറ്റുള്ളവർക്ക് മാതൃകയാണെന്ന്  ഡി സി സി പ്രസിഡൻ്റ് വി എസ് ജോയ് പറഞ്ഞു . ഗ്രാമ പഞ്ചായത്തിൽ പുതിയതായി ആരംഭിച്ച ഗ്രന്ഥശാലയിലേക്ക് മലപ്പുറം ജില്ലാ മഹിളാ സേവാദളിൻറ നേതൃത്വത്തിൽ സ്വരൂപിച്ച റഫറൻസ് ഗ്രന്ഥങ്ങൾ അടങ്ങിയ പുസ്തകങ്ങൾ, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർകറുമുക്കിലിന് കൈമാറികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹ൦.


സേവാദൾ മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് സിബി ടീച്ചർ അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. ഷഹർ ബാൻ, ഡി.സി.സി. നിർവാഹക സമിതി അംഗം കെ.എസ് അനീഷ്, ബിന്ദു മോഹൻദാസ്, ശ്രീദേവി, ഉമ്മുജാസ് മലപ്പുറം, മാനു മങ്കട, സതീഷൻ അങ്ങാടിപ്പുറം, മുസ്ലിംലീഗ് നേതാക്കളായ അബു താഹിർ തങ്ങൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പ്രസിഡന്റ് അജിത്, മണ്ഡല൦ പ്രസിഡന്റ് ജബ്ബാർ, സുഹൈൽ ബാബു, കേശവൻ, മാത്യു, അമൽ, ഫൈസൽ,കൃഷ്ണകുമാർ, അനന്യ, ഷെറീന, ഹാജറുമ്മ, തുടങ്ങിയവർ സംസാരിച്ചു.



Follow us on :

More in Related News