Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 21:07 IST
Share News :
ചാവക്കാട്:രോഗങ്ങളാല്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന വയോധികന് വിദഗ്ധ ചികിത്സയും,സംരക്ഷണവും ഉറപ്പാക്കണമെന്ന് സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്(കക്കായ്) ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ തേറമ്പില്‍ ആവശ്യപ്പെട്ടു.ചാവക്കാട് തിരുവത്ര സ്വദേശി വേണു(70)വാണ് വൃക്ക,ഹൃദയരോഗങ്ങളെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.ഈ വിഷയത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി,ഡിജിപി,കലക്ടര്‍,സിറ്റി പോലീസ് കമ്മീഷണര്‍,എസിപി എന്നിവര്‍ക്ക് പരാതി നല്‍കിയതായി ശ്രീധരന്‍ തേറമ്പില്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദീര്‍ഘകാലം വിദേശത്തായിരുന്ന വേണു കുടുംബവുമായി അകല്‍ച്ചയിലാണ്.തെരുവില്‍ അവശനിലയില്‍ കണ്ടെത്തിയ വേണുവിനെ സാമൂഹ്യപ്രവര്‍ത്തകരായ സതീശന്‍ ചാവക്കാട്,രഘു വണ്ടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.ഇവരും ശ്രീധരന്‍ തേറമ്പിലിനോടൊപ്പം വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.