Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് ലീഗ് ക്യാമ്പയിൻ തംകീൻ-24ചാത്തമംഗലം പഞ്ചായത്തിൽ തുടങ്ങി.

16 Nov 2024 20:46 IST

UNNICHEKKU .M

Share News :

കോഴിക്കോട്: അടുത്ത വര്ഷം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിൻ തംകീൻ '24 ന്റെ ശാഖാ തല ഉദ്ഘാടനം പുള്ളാവൂർ ശാഖയിൽ വച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും ശാഖാ സംഗമങ്ങൾ സംഘടിപ്പിച്ച് കമ്മിറ്റി പുന സംഘടിപ്പിക്കേണ്ട ശാഖകളിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് യുവാക്കളെ സജ്ജരാക്കി ഐക്യ ജനാതിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി സജ്ജരാവുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കാൻ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചത്. ശാഖാ പ്രസിഡണ്ട് റംലി എ സി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ് ശാഖാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൃത്യമായ ദീർഘ വീക്ഷണത്തോടെ ഇത്തരം ക്യാമ്പയിൻ സംഘടിപ്പിച്ചത് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എങ്ങനെയൊക്കെ വാർഡുകൾ വിഭജിച്ചാലും കൃത്യമായ പ്ളാനിങ്ങിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പഞ്ചായത്ത് ഭരണം തിരികെ പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തംകീൻ'24 എന്ന പേര് എന്ത് കൊണ്ടും അനുയോജ്യമാണെന്നും മുന്നോട്ടുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റസാഖ് പുള്ളന്നൂർ ആമുഖ ഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഫാസിൽ മുടപ്പനക്കൽ ക്യാമ്പയിനുമായി ബന്ധപ്പെട്ട ഉദ്ദേശ ലക്ഷ്യങ്ങൾ പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിച്ചു.  20 വർഷത്തോളമായി ഗ്രാമ പഞ്ചായത്ത് ഭരണം സി പി ഐ എമ്മിന്റെ കയ്യിലാണ്. ഈ മാസം 18 ന് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിഞ്ജാപനം വരാനിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥരും യാതൊന്നും അറിയാതെ സി പി ഐ എം പാർട്ടിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് ഇത്തവണ വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. സി പി ഐ എമ്മിന്റെ തിട്ടൂരങ്ങൾക്ക് മുന്നിൽ തല കുനിക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ നിർബന്ധിച്ച് ലീവ് എടുപ്പിച്ച് തങ്ങളുടെ പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കുന്ന മറ്റൊരാളെ കൊണ്ട് വന്നാണ് വാർഡ് വിഭജന രേഖകൾ ഒപ്പിട്ടത്. പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും കയ്യിലുള്ളതിന്റെ അഹങ്കാരമാണിതെന്നും അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സെക്രട്ടറി സൂചിപ്പിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗം ഹഖീം മാസ്റ്റർ, ഹനീഫ ചാത്തമംഗലം, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, അക്ബർ പുള്ളാവൂർ, സലാം കെ സി, വാർഡ് മെമ്പർ പി ടി എ റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. ജസ്‌ലിൻ സ്വാഗതവും പുള്ളാവൂർ ശാഖയിൽ പുതുതായി തെരെഞ്ഞെടുത്ത ജന: സെക്രട്ടറി റിയാസ് പി വി നന്ദിയും പറഞ്ഞു.

Follow us on :

More in Related News