Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി -ചിറങ്ങര ദേശീയ പാതയെ ദുരന്ത പാതയാക്കരുത്: എൽ.ഡി.എഫ് ജനകീയ ധർണ്ണ

18 Aug 2024 20:53 IST

WILSON MECHERY

Share News :


കൊരട്ടി: കൊരട്ടി-ചിറങ്ങര ദേശീയപാതയിലെ മേൽപാല - അടിപാത നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ഈ പാതയെ ദുരന്ത പാതയാക്കരുത് എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. നിലവിലെ നിർമ്മാണത്തിലെ എസ്റ്റിമേറ്റ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കുക, തദ്ദേശീയരുടെ യാത്രാദുരിതം അവസാനിപ്പിക്കുക, നിർമ്മാണം സമയബന്ധിതവും സുതാര്യവും ആക്കുക, നഷ്ണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനവും, പൊതു ജനങ്ങളും ആയി ചർച്ചക്ക് തയ്യറാവുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ മുൻ എം.എൽ.എ. ബി.ഡി. ദേവസ്സി ഉദ്ഘടാനം ചെയ്തു. സി.പി.ഐ മണ്ഢലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇപ്പോൾ നടക്കുന്ന നിർമ്മാണം ഈ പ്രദേശങ്ങളിൽ വെള്ള കെട്ടിനും വലിയ രീതിയിൽ ഉള്ള ഗതാഗത കുരുക്കിനും കാരണം ആകുമെന്നും സമരക്കാർ ചൂണ്ടി കാണിച്ചു. ചിറങ്ങരയിലെ റെയിൽവേ ഓവർ ബ്രിഡ്ജിൻ്റെ നിർമ്മാണം ഇപ്പോൾ ആരംഭിച്ചിട്ടുള്ള അടിപാതയുടെ നിർമ്മാണവും തമ്മിൽ യാതൊരുവിധ അലൈൻമെൻ്റ് ഇല്ലാ എന്നും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസി പ്രാൻസീസ്, കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി,

സി.പി.ഐ (എം) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ,ഡെനീസ് ആൻ്റണി, ജോർജ് വി.ഐനിക്കൽ, വി.ടി. റപ്പായി, കെ.കെ.രാജൻ, എം.ജെ ബെന്നി, ഡേവീസ് മാമ്പ്ര, കെ.പി. തോമാസ്, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News