Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടമലക്കുടിയിലെ ഹരിത ഓഫീസ് പ്രവര്‍ത്തനംവിലയിരുത്തി ഹരിതകേരളം മിഷന്‍

27 Jan 2025 19:27 IST

ജേർണലിസ്റ്റ്

Share News :



ഇടുക്കി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹരിതകേരളം മിഷന്റെ നേത്യത്വത്തില്‍ നടക്കുന്ന അഞ്ചൂനാട് മൌണ്ടന്‍ ലാന്റ്‌സ്‌കേപ് പ്രോജക്ടിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ഹരിതകേരളം മിഷന്‍ സംസ്ഥാനതല ടീം ആണ് വിലയിരുത്തല്‍ നടത്തിയത്. ഇടമലക്കുടിയിലെ വെള്ളവരക്കുടി, പരപ്പയാര്‍ക്കുടി, ഇടലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മേവളയാന്‍ പാറക്കുടി, കീഴ്വളയാന്‍ പാറക്കുടി, തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വിവിധ കുടികളിലെ അംഗന്‍വാടികള്‍, ഇടമലക്കുടി ഗവ ട്രൈബല്‍ എല്‍.പി.എസ്, ഇടമലക്കുടി പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഇതോടൊപ്പം ഓരോ കുടിയിലുള്ളവരോടും ശുചിത്വ ശീലങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തി. സൊസൈറ്റിക്കുടിയിലെ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും ഇടമലക്കുടി നിവാസികളുമുള്‍പ്പെടുന്ന സംഘത്തിന് പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവുകുറയ്ക്കല്‍, പ്ലാസ്റ്റിക് കത്തിക്കല്‍, ഒഴിവാക്കല്‍, വലിച്ചെറിയല്‍ രഹിത പ്രദേശമാക്കി മാറ്റല്‍ എന്നീ വിഷയങ്ങളില്‍ ഹരിതകേരളം മിഷന്‍ പ്രോഗ്രാം ഓഫീസര്‍ വി.രാജേന്ദ്രന്‍ ബോധവല്‍ക്കരണ €ാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ ഹരിതസ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജയ് പി. കൃഷ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സംസ്ഥാന മിഷനില്‍ നിന്നും പ്രോഗ്രാം ഓഫീസര്‍ ആര്‍.വി. സതീഷ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ലിജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍ സംഘത്തിന്റെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.


Follow us on :

More in Related News