Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 19:54 IST
Share News :
മുക്കം : പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത മലബാറിനോടുള്ള സർക്കാർ നിലപാട് അപഹാസ്യമെന്ന് കാരശ്ശേരി പഞ്ചായത്ത് യു ഡി എഫ് വെൽഫെയർ സംയുക്തമായി ആനയാം കുന്നിൽ സംഘടിപ്പിച്ച സായാഹ്നധർണ കുറ്റപ്പെടുത്തി. പവിത്രമായ വിദ്യാഭ്യാസവകുപ്പ് കുരങ്ങിൻ്റെ കയ്യിലെ പൂമാല പോലെ പിച്ചിച്ചീന്തി നശിപ്പിക്കുന്ന വിദ്യാഭ്യാ വകുപ്പും കൂട്ടുത്ത വാദിത്വമില്ലാത്ത ഗവൺമെൻ്റും സ്വന്തം നിലപാട് കൊണ്ട് പ്രതിസന്ധിയിലായ പിണറായിയും വിദ്യാർത്ഥികളുടെ ഭാവിയിൽ പന്താടുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി.
കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. UDF കാരശ്ശേരി പഞ്ചായത്ത് ചെയർമാൻ കെ.കോയ അദ്ധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജാഫർ മാസ്റ്റർ ദളിത് ലീഗ് സംസ്ഥാന പ്രസിഡൻ്റ ഇപി ബാബു,ഡിസിസി കമ്മിറ്റി അംഗം എംടി അഷ്റഫ്, സമാൻ ചാലൂളി പി എം സുബൈർ ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ, വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര സലാം തേക്കും കുറ്റി, അഡ്വ: ദിഷാൽ, , നിസാം കാരശ്ശേരി, റീന പ്രകാശ്,എ.കെ സാദിഖ്, സിവി ഗഫൂർ, റിൻസി ജോർജ്ജ്,ഗസീബ് ചാലൂളി, റോയ് തോമസ്,ഇപി ഉണ്ണികൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിപിസ്മിത, ആമിന എടത്തിൽ, ശാന്താദേവി മുത്തേടത്ത്, ടി.പി ജബ്ബാർ,പി പി ശിഹാബുദ്ദീൻ,തനൂദേവ് കൂടാമ്പൊയിൽ, കൃഷ്ണദാസ്, പിസാദിഖലി, എപി മുഹമ്മദ് ബാപ്പു, മുഹമ്മദ് വളപ്പൻ, അലവി കുട്ടി പി,ഷുക്കൂർ കക്കാട് ഫൈസൽ ആനയാംകുന്ന് തുടങ്ങിയവർ നേതൃത്ത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.