Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയിട്ടുള്ള രാഷ്ടീയമാണ് മുസ്ലിം ലീഗിൻ്റെ മുദ്രയെന്ന് -അബ്ബാസലി ശിഹാബ് തങ്ങൾ .

27 May 2024 20:55 IST

UNNICHEKKU .M

Share News :




മുക്കം: സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയുള്ള രാഷ്ട്രീയമാണ് മുസ്ലിം ലീഗിൻ്റെ മുഖമുദ്രയെന്ന് പണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

മാവൂർ ഗ്രാമപഞ്ചായത്തിലെ ഊർക്കടവിൽ നടന്ന മുസ്ലിം ലീഗിൻ്റെ ആംബുലൻസ് സമർപ്പണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഊർക്കടവ് മർഹൂം കപ്പച്ചാലി മുഹമ്മദ് കുട്ടി സാഹിബ് നഗറിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. ലത്തീഫ് മാസ്റ്റർ ഊർക്കടവ് ആമുഖപ്രഭാഷണം നടത്തി.നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി, നേതാക്കളായ എ കെ മുഹമ്മദലി, എൻ പി അഹമ്മദ്, വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി സിദ്ദീഖ് മാസ്റ്റർ , ടി ടി കാദർ ,  പുലപ്പാടി ഉമ്മർ മാസ്റ്റർ, ,എം ഇസ്മായീൽ മാസ്റ്റർ, കെ ഉസ്മാൻ ,എം ടി സലിം മാസ്റ്റർ, സലാം തറോൽ,മുഹമ്മദ്‌ ഷമീം, എ പി മുഹമ്മദ്, മഹ്ബൂബ് കായലം ,എം പി ഗഫൂർ, എ കെ നാസർ എ പി കരീം,എ കെ സലാം, ഇ സി ഷാഫി ആശംസകൾ നേർന്നു.

സമൂഹത്തിന്റെ വിവിധ തുറകളിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തുന്ന ലത്തീഫ് മാസ്റ്റർ, സലാം തറോൽ, എ കെ അബ്ദുറഹ്മാൻ, മുനീർ എ കെ, ജാഫർ കായലം, തുടങ്ങിയ പാർട്ടി പ്രവർത്തകരെ ചടങ്ങിൽ വെച്ച് ആദരിച്ചു.വാർഡ് മുസ്ലിം ലീഗ്  ജനറൽ സെക്രട്ടറി ടി അബ്ദുൽസലാം സ്വാഗതവും ട്രഷറർ എ പി റഷീദ് നന്ദിയും പറഞ്ഞു.


ചിത്രം :ഊർക്കടവിൽ നടന്ന 

മുസ്ലിം ലീഗിൻ്റെ ആംബുലൻസ് സമർപ്പണം അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.

Follow us on :

More in Related News