Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 09:13 IST
Share News :
മുക്കം;പോലിസിലെ കൊള്ളരുതായ് യുടെയും മാഫിയ വത്കരണത്തിൻ്റെയും സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയിരിക്കുകയാണെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് അഹമ്മദ് സാജുആരോപിച്ചു. മുസ്ലിം യൂത്ത് ലീഗിൻ്റെ യുവജാഗരൺ കാമ്പയിൻ്റെ തിരുവമ്പാടി മണ്ഡലം തല സ്പെഷ്യൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ ജലീൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം ടി സെയ്ദ് ഫസൽ, നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, ട്രഷറർ നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ, അറഫി കാട്ടിപ്പരുത്തി, എം കെ യാസർ, നൗഫൽ പുതുക്കുടി, എ കെ റാഫി, ജലീൽ കൂടരഞ്ഞി, നംഷിദ് പുതുപ്പാടി,കെ സി ശിഹാബ്,ഫസൽ കൊടിയത്തൂർ, കെ വി നിയാസ്, എം ടി മുഹ്സിൻ, അഷ്റഫലി കെ എം, ശരീഫ് വെണ്ണക്കോട്, ജംഷീദ് കാളിയടത്ത്, കമറുൽ ഇസ്ലാം, അൻവർ മുണ്ടുപാറ, മുനീർ അടിവാരം, കെ വി നവാസ്, ഷാജു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.