Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിപുലീകരിച്ച കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിംലീഗ് ഓഫീസ് ഫെബ്രു. 12 ന് തുറക്കും

10 Feb 2025 20:37 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി :വിപുലീകരിച്ച കൊണ്ടോട്ടി മുനിസിപ്പൽ മുസ്ലിംലീഗ് ഓഫീസ് (സി.പി കുഞ്ഞാൻ സ്മാരക സൗധം)ഫെബ്രുവരി 12 (ബുധൻ) ന് 2.30 മണിക്ക്

സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.2015ൽ പതിനേഴിൽ ആരംഭിച്ച ഓഫീസ് 2021 ലാണ് വിപുലീകരണ പ്രവർത്തനം തുടങ്ങിയത്. ബിരിയാണി ചാലഞ്ച് വഴിയാണ് നിർമ്മാണത്തിനുള്ള കൂടുതൽ തുകയും കണ്ടെത്തിയത്. കെട്ടിടത്തിൽ ശിഹാബ്തങ്ങൾ റിലീഫ് സെൽ, ഹജ്ജ് ഹെൽപ് ഡെസ്ക്, സേവന കേന്ദ്രം എന്നിവ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കു ട്ടി എം എൽ എ,,ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവർ പങ്കെടുക്കും. മൂന്ന് മണിക്ക് നടക്കുന്ന വനിതാ സംഗമം ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഷാഹിന നിയാസി മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉപഹാര സമർപ്പണം നടത്തും. കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും.അഡ്വ. കെ.എൻ.എ ഖാദർ, പി.എം.എ സമീർ, നൗഷാദ് മണ്ണിശ്ശേരി, പി.എ ജബ്ബാർ ഹാജി,പി.കെ.സി അബ്ദു റഹിമാൻ, നസീം പുളിക്കൽ, അശ്റഫ് മടാൻ, അഡ്വ എൻ.എ കരീം എന്നിവർ പ്രസംഗിക്കും.

പത്ര സമ്മേളനത്തിൽ ഭാരവാഹികളായ പി.വി.എ ലത്തീഫ്,ഇ.എം ഉമ്മർ,വി.പി സിദ്ദിഖ്, യു.കെ. മമ്മദിശ, ടി.കെ.അബ്ദുൽ അസീസ്, മഹബൂബ് കോപ്പിലാൻ,മുജീബ് കാരി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News