Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിപ്പൂർ വിമാനത്താവളം: ഉന്നത ഇടപെടലിന് ശ്രമിക്കും: പി.പി സുനീർ എം. പി

25 Jan 2025 20:40 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് ശേഷമുള്ള ജനകീയ വിഷയങ്ങളും കെട്ടിട നിരാക്ഷേപ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഉന്നത ഇടപെടലുകൾക്ക് ശ്രമിക്കുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയും രാജ്യസഭ അംഗവുമായ പി പി സുനീർ പറഞ്ഞു. അശാസ്ത്രീയമായ സ്ഥലം ഏറ്റെടുപ്പിന് ശേഷം വഴി നഷ്ടപ്പെട്ട ചിറയിൽ പലാക്കുന്ന്, പാലക്കാപറമ്പ് , ഇളനീർക്കര പ്രദേശങ്ങളിൽ വഴി നഷ്ടപ്പെട്ടവരെയും വീട് നിർമ്മിക്കാൻ സാധിക്കാത്തവരെയും നേരിൽകണ്ട് വിഷയം മനസ്സിലാക്കാൻ എത്തിയതായിരുന്നു എം പി. പ്രദേശവാസികൾ നേരിട്ട് പ്രശ്നങ്ങൾ എം പി യോട് അവതരിപ്പിച്ചു. സിപിഐ ജില്ലാ അസി: സെക്രട്ടറിമാരായ ഇ.സൈതലവി, പി പി ബാലകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മൈമൂന, മണ്ഡലം സെക്രട്ടറി ഇ.കുട്ടൻ, എൽ ഡി എഫ് കൺവീനർ പുലത്ത് കുഞ്ഞു, അഡ്വ: കെ കെ സമദ്,ചുക്കാൻ ബിച്ചു, കെ പി സൽമാൻ, എ പി അബ്ദുറഹിമാൻ, പി. ഉഷ, കെ പി അസീസ് ബാവ, മുന്നാസ് പാറക്കൽ , ജലീൽ അച്ചുകൊമ്പൻ തുടങ്ങിയവർ അനുഗമിച്ചു.

Follow us on :

More in Related News