Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 21:10 IST
Share News :
ചാവക്കാട്:പതിറ്റാണ്ടുകളായി കടൽക്ഷോഭം മൂലം ദുരിതം പേറുന്ന കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾ,പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പുതിയ സമരമുഖം തുറക്കുന്നത്.കടൽ ക്ഷോഭത്തിന് ശ്വാശ്വത പരിഹാരം കാണുക,കടപ്പുറം പഞ്ചായത്തിലെ തീരദേശ പ്രദേശത്തെ കോസ്റ്റൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിക്കുന്നത്.നാടിന്റെ നിലനിൽപ്പിനും,വർഷങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി സമരത്തിന് നേരിട്ടിറങ്ങുന്നത്.വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പരാതി നൽകിയിട്ടും പരിഹാരം കിട്ടാത്തതിനാലാണ് സമര രംഗത്തിറങ്ങുന്നതെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്,വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന,വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.പി.മൻസൂർഅലി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കടപ്പുറം പഞ്ചായത്തിലെ 100 കണക്കിന് വീടുകളും,ഹെക്ടർ കണക്കിന് ഭൂമിയും,ഒട്ടേറെ കെട്ടിടങ്ങളും കടൽക്ഷോഭത്തിൽ അപ്രത്യക്ഷമായി.ശാശ്വത പരിഹാരത്തിന് വേണ്ടിയാണ് ശനിയാഴ്ച്ച വൈകിട്ട് 4 മുതൽ രാത്രി 10 വരെ കടപ്പുറം അഞ്ചങ്ങാടി വളവിൽ കടപ്പുറം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമര സദസ്സ് നടത്തും.തീരദേശ വനിത ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റും,പരിസ്ഥിതി പ്രവർത്തകയുമായ മാഗ്ലിൻ ഫിലോമിന ഉദ്ഘാടനം ചെയ്യും.കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിക്കും.ചെല്ലാനം സമരനായകൻ വി.ടി.സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും.
Follow us on :
Tags:
More in Related News
Please select your location.