Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 19:08 IST
Share News :
അരിക്കുളം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കാരയാട് തണ്ടയിൽ താഴെ ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം. പ്രദേശത്തെ അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും സഹായ ഹസ്തവുമായാണ് ഒ സി ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. ട്രസ്റ്റിൻ്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം പി. ടി. അബൂബക്കർ ചെയർമാൻ ശിവൻ ഇലവന്തിക്കരക്ക് ഫണ്ട് കൈമാറി നിർവഹിച്ചു. കൺവീനർ കെ .എം .ബഷീർ, ബൂത്ത് പ്രസിഡണ്ട് കെ.എം .ദാമോദരൻ, പി. ടി. മൊയ്‌തു , മായൻ വി , വി.കബീർ , ടി.ശശീന്ദ്രൻ , ടി.കെ.റഷീദ് , വി.റഷീദ് , ഹാഷിം കാവിൽ എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി ശിവൻ ഇലവന്തിക്കര (ചെയർമാൻ), കെ. എം. ബഷീർ (കൺവീനർ), റഷീദ് പറുകുന്നത്ത് (ട്രഷർ ) എന്നിവരെയും എക്സിക്യുട്ടീവ് മെമ്പർമാരായി നിഖില മരുതിയാട്ട് , അമ്മദ് ഹാജി നാറാണത്ത്, മനോജ് കീഴൽ, എടച്ചേരി അമ്മദ് , മായൻ വാവുള്ളാട്ട്, ഹാഷിം കാവിൽ എന്നിവരെയും തെരഞ്ഞുടുത്തു.
Follow us on :
Tags:
More in Related News
Please select your location.