Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാതയിൽ മണൽപൊടി ശല്യം രൂക്ഷം:ജനം ദുരിതത്തിൽ..

10 Nov 2025 17:12 IST

MUKUNDAN

Share News :

ചേറ്റുവ:ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ ഏങ്ങണ്ടിയൂരിലും പരിസരപ്രദേശത്തും മണൽപൊടി ശല്യം രൂക്ഷം.ചേറ്റുവപുഴയിൽ നിന്ന് മണൽ ശേഖരിച്ച് ദേശീയപാത നിർമാണത്തിനായി വലിയ ടോറസ് ലോറികളിൽ ദേശീയപാത സർവീസ് റോഡിലൂടെ ചേറ്റുവ മുതൽ പൊക്കുളങ്ങര പ്രദേശത്തുകൂടെ കടന്നുപോകുമ്പോൾ വാഹനത്തിൽ നിന്നും മണൽ ചോർന്നൊലിച്ച് ദേശീയപാതയിൽ കിടക്കുന്നതിനാൽ റോഡിലൂടെ വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ പരിസരത്തെ വീടുകളിലേക്കും,കച്ചവട സ്ഥാപനങ്ങളിലേക്കും മണൽ പൊടികൾ കാറ്റിന് എത്തുന്നത് മൂലം പ്രദേശത്തെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടിലാണ്.സമീപത്തെ ഹോട്ടലുകൾ,ബേക്കറി സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള കച്ചവട സ്ഥാപനങ്ങൾക്കാണ് ഏറെ ഭീഷണി നേരിടുന്നത്.ഭക്ഷണപദാർത്ഥങ്ങളിൽ പൊടിപറ്റുന്നത് മൂലം കച്ചവടക്കാർ ഏറെ പ്രയാസത്തിലാണ്.കാൽനടയാത്രക്കാർക്കും,ബൈക്ക് പോലുള്ള ചെറിയ വാഹനങ്ങൾക്കും മണൽപ്പൊടി മൂലം ഏറെ ദുരിതമാണ്.സമീപത്തെ സ്കൂളുകളിലേക്ക് കുട്ടികൾ പോകുമ്പോഴും ക്ലാസ്സ്‌ വിട്ട് തിരിച്ചുവരുമ്പോഴും ഈ മണൽ പൊടി ശ്വസിക്കുന്നത് മൂലം കുട്ടികൾക്കും വൻ ഭീഷണിയാണ് അനുഭവപ്പെടുന്നത്.നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല എന്ന ആക്ഷേപം പ്രദേശവാസികളിൽ ഉണ്ട്.ആയതിനാൽ ദേശീയപാത കരാർ കമ്പനി ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കണമെന്നും,ചെറിയ വാഹനങ്ങൾക്ക് വൻ ഭീഷണിയായി റോഡിന് സമീപം കുന്നുകൂടി കിടക്കുന്ന മണൽ പൂർണ്ണമായും നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും,സമീപപ്രദേശത്ത് താമസിക്കുന്നവർക്കും,കച്ചവട സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന മണൽ പൊടി ശല്യം ഒഴിവാക്കുന്നതിനായി റോഡിൽ വെള്ളം നനച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്നും സാമൂഹ്യപ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.  


Follow us on :

More in Related News