Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

08 Oct 2024 08:23 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:നിടുംപൊയിൽ യൂണിറ്റ് താജുൽ ഉലമ സുന്നി സെന്റർ എസ് വൈ എസ് സാന്ത്വന കേന്ദ്രം ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറിലധികം രോഗികളെ പരിശോധിച്ചു രോഗനിർണ്ണയം നടത്തി. പല മരുന്നുകളും ഫ്രീയായി വിതരണം ചെയ്യുകയും ചെയ്തു.കുരുടി മുക്ക് സിൻകോ മെഡിക്കൽ സെന്ററിന്റെ സഹരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഷുഗർ കൊളസ്‌ട്രോൾ ബ്ലഡ് പ്രഷർ തുടങ്ങിയ ടെസ്റ്റുകൾക്ക് കൂടിയുള്ള സൗകര്യം ഏർപ്പെടുത്തിയത് ക്യാമ്പിൽ വന്നവർക്ക് കൂടുതൽ ആശ്വാസമായി.മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ സി .പി .അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.


കേരള മുസ്ലിം ജമാഅത് പ്രസിഡന്റ്‌ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സുഹൈർ സഖാഫി, കെ ടി കെ .പ്രഭാകരൻ, ഹമീദ് നീലമ്പത്ത്, ഡോക്ടർ ജിഷ്ണു, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. 

ജാസിം എം ഇ സ്വാഗതവും ഹാഫിള് ഷാഫി ഉലൂമി നന്ദിയും പറഞ്ഞു. 




Follow us on :

Tags:

More in Related News