Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 17:35 IST
Share News :
കെ.യു.ഡബ്ല്യു.ജെ, കെ.എന്‍.ഇ.എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ഐക്യദാര്‍ഢ്യ സദസ്സ് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്രം നടപ്പാക്കുന്നത് സാര്‍വത്രിക സ്വകാര്യവല്‍ക്കരണം: ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: സാര്‍വത്രികമായ സ്വകാര്യവല്‍കരണത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. രാജ്യത്ത് എല്ലാമേഖലകളിലും കോര്‍പറേറ്റ്‌വല്‍കരണം ശക്തിപ്പെട്ടു. സ്വകാര്യവല്‍കരണത്തിനും കുത്തകവല്‍ക്കരണത്തിനും അടിസ്ഥാനമായ നയസമീപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ), കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ (കെ.എന്‍.ഇ.എഫ്) ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്യന്തം അപകടകരമായ നിലയിലേക്കാണ് രാജ്യം പോകുന്നത്. പെന്‍ഷന്‍ സമ്പ്രദായം മാറ്റം വരുത്തി നടപ്പിലാക്കുന്നതിന് വേണ്ടി സഹായകരമായ സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. മറിച്ച് പെന്‍ഷന്‍ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും ഇല്ലാതാക്കുകയാണ്. ലേബര്‍ കോഡിലെ വ്യവസ്ഥകള്‍ മാധ്യമ തൊഴിലാളികള്‍ക്ക് ഹാനികരണമാണെന്നും അദ്ദേഹം പറഞ്ഞു. കെ.യു.ഡെബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി അബ്ദു, കെ.എന്‍.ഇ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.സി സജീന്ദ്രന്‍, വി.എ മജീദ്, എം.കെ അന്‍വര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം എം. ഫിറോസ് ഖാന്‍ സംസാരിച്ചു. കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി സി. രതീഷ്‌കുമാര്‍ സ്വാഗതവും കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.കെ സജിത് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനു കൂര്യന്‍, രജി ആര്‍. നായര്‍, എം.കെ സുഹൈല, പി. വിപുല്‍നാഥ്, ടി. നിഷാദ്, ജില്ലാ ഭാരവാഹികളായ എ. ബിജുനാഥ്, കെ.എസ് രേഷ്മ, കെ.എന്‍.ഇ.എഫ് ജില്ലാ ഭാരവാഹികളായ യു. സുരേഷ് കുമാര്‍, കെ. സനില്‍കുമാര്‍, കെ.വി സത്യന്‍, കെ. മധു നേതൃത്വം നല്‍കി.
Follow us on :
More in Related News
Please select your location.