Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാത്ത് സമർപ്പണവും, അനുസ്മരണവും നടത്തി.

16 Dec 2024 08:37 IST

UNNICHEKKU .M

Share News :


കോഴിക്കോട്: ഒരു കോടി സ്വാലത്ത് സമർപ്പണവും ജീലാനി (റ) രിഫാഈ (റ) അനുസ്മരണവും കുന്നമംഗലം സുന്നിയ്യ മദ്രസാ പരിസരത്ത് സംഘടിപ്പിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ ( കുന്നമംഗലം മഹല്ല് ഖാളി )നേതൃത്വം നൽകി . മർസൂക് സഅദി മുഖ്യപ്രഭാഷണം നടത്തി . മഹല്ല് സെക്രട്ടറി സയ്യിദ് അബ്ദുള്ള കോയ സഖാഫി അദ്ധ്യക്ഷത വഹിച്ചു . മഹല്ല് പ്രസിഡണ്ട് അബ്ദുൽ മജീദ് ഹാജി കോട്ടിയേരി , മഹല്ല് ഖത്തീബ് അബ്ദുന്നൂർ സഖാഫി , സി . മുഹമ്മദ് ഫൈസി (മർക്കസ്  ഡയറക്റ്റർ ) എന്നിവർ പ്രഭാഷണം നടത്തി . സ്വാലാത്ത് സമർപ്പണം , മൗലീദ് പാരായണം , ദുആ മജ്ലിസ് , മത പ്രഭാഷണം ,ഭക്ഷണ വിതരണം എന്നിവയും നടത്തി.

Follow us on :

More in Related News