Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയപ്പ ക്ഷേത്രത്തിൻ്റെ നടശാല നിലവിളക്ക് സമർപ്പണം നടന്നു

01 Apr 2025 19:44 IST

MUKUNDAN

Share News :

വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും കലശവും ഉപദേവ പ്രതിഷ്ഠകളും ബുധനാഴ്ച്ച നടക്കും.ഇതോടനുബന്ധിച്ച് അയപ്പ ക്ഷേത്രത്തിൻ്റെ നടശാല,നില വിളക്ക് സമർപ്പണം എന്നിവ നടന്നു.നടശാല വടാശേരി ചന്ദ്രനും നിലവിളക്ക് തണ്ടേങ്കാട്ടിൽ പുഷ്കരനുമാണ് സമർപ്പിച്ചത്.ചടങ്ങിൽ ക്ഷേത്രം മുഖ്യതന്ത്രി എം.എം.നാരായണൻ നമ്പൂതിരി,തന്ത്രിമാരായ സൂരജ് നമ്പൂതിരി,ഗിരീശൻ നമ്പൂതിരി,ക്ഷേത്രം പ്രസിഡന്റ് പി.വി.വിജയൻ,സെക്രട്ടറി എൻ.ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.മാർച്ച് 28 മുതലാണ് ക്ഷേത്രത്തിൽ നവീകരണ കലശം തുടങ്ങിയത്.പ്രതിഷ്ഠാദിനമായ ബുധനാഴ്ച്ച രാവിലെ 5.30 മുതൽ ഗണപതിഹോമം,വിശേഷാൽ പൂജകൾ,9-നും10.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ,മഹാവിഷ്ണുവിന് പ്രസാദ പ്രതിഷ്ഠ,നപുംസക ശിലാപ്രതിഷ്ഠ,വലിയപാണി,ജീവകലശം ശ്രീകോവിലേക്ക് എഴുന്നള്ളിക്കൽ എന്നീ ചടങ്ങുകൾ നടക്കും.ഇതോടൊപ്പം അയ്യപ്പൻ,ഭദ്രകാളി,ഗണപതി എന്നീ ഉപദേവന്മാരുടെയും സർപ്പക്കാവിന്റെയും പ്രതിഷ്ഠയും നടത്തും.തുടർന്ന് വിശേഷാൽ പൂജകൾ,ഉച്ചപൂജ ,പ്രതിഷ്ഠാബലി,നിത്യനിദാനം നിശ്ചയിക്കൽ,പ്രതിഷ്ഠാ ദക്ഷിണയും നടക്കും.വൈകീട്ട് 5.30 മുതൽ ദർശന പ്രധാനമുള്ള സർപ്പബലി,അത്താഴ പൂജയോടുകൂടി ചടങ്ങുകൾ സമാപിക്കും.ഇന്ന് ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടാകും.


Follow us on :

More in Related News