Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞമനേങ്ങാട് മാനവ സേവാ സമിതിയുടെ മൂന്നാം വാർഷികാഘോഷം ഞമനേങ്ങാട് പൂവ്വത്തൂർ ക്ഷേത്രം ഹാളിൽ വെച്ച് നടന്നു

28 Aug 2024 14:07 IST

- MUKUNDAN

Share News :

വടക്കേക്കാട്:ഞമനേങ്ങാട് മാനവ സേവാ സമിതിയുടെ മൂന്നാം വാർഷികാഘോഷം ഞമനേങ്ങാട് പൂവ്വത്തൂർ ക്ഷേത്രം ഹാളിൽ വെച്ച് നടന്നു.പ്രശസ്ത സിനിമാ നടൻ ശിവജി ഗുരുവായൂർ പരിപാടി ഉദ്ഘാടനം ചെയ്തു.മാനവ സേവാസമിതി പ്രസിഡൻ്റ് രമേഷ് ചേമ്പിൽ അധ്യക്ഷത വഹിച്ചു.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.കെ.നബീൽ മുഖ്യാതിഥിയായി.പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂൾ അധ്യാപകൻ

സുരേഷ്ബാബു കിള്ളികുറിശ്ശിമംഗലം മുഖ്യപ്രഭാഷണം നടത്തി.വടക്കേക്കാട് പഞ്ചാത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും,വാർഡ് മെമ്പറുമായ ശ്രീധരൻ മക്കാലിക്കൽ,ബിജെപി ജില്ല ട്രഷറർ കെ.ആർ.അനീഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.സേവാസമിതി ഭാരവാഹികളായ സുബി ചേമ്പിൽ,സി.കെ.പരമേശ്വരൻ,കെ.കെ.വിശ്വനാഥൻ,പി.വി.വിജയൻ,മനീഷ് കണ്ടിരിങ്ങത്ത്,സി.കെ.സന്തോഷ് തുടങ്ങിയവർ നേതൃത്വം നല്കി.വിനോദ് ചേമ്പിൽ സ്വാഗതവും,പ്രഭാത് പൂളത്ത് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ ധനസഹായ വിതരണം,അമ്മമാർക്ക് പുതപ്പ് വിതരണം,കുന്നംകുളം ദയ ആശുപത്രി ട്രോമാ സെന്റർ,കോയമ്പത്തൂർ ആയുർവേദ ഫാർമസി എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്,മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ ക്യാമ്പ്,കുട്ടികളിലെ രോഗലക്ഷണവും,പ്രതിരോധവും എന്ന വിഷയത്തിൽ ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്റർ കൺസെൽട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ.ദിവ്യ കൃഷ്ണൻൻ്റെ ബോധവത്കരണ ക്ലാസ് എന്നിവയുണ്ടായി.

Follow us on :

More in Related News