Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല സംരക്ഷിക്കാൻ രാപകൽ ഉപവാസം സമാപിച്ചു.

24 Feb 2025 13:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: മേപ്പയ്യൂർ ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമലയിൽ ഖനനം നടത്താനുള്ള ക്വാറി മാഫിയയുടെ താൽപര്യങ്ങൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന മേപ്പയ്യൂർ പഞ്ചായത്ത് അധികൃതരുടേയും സർക്കാരിൻ്റേയും നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാപകൽ ഉപവാസ സമരം കീഴ്പയ്യൂർ മണപ്പുറം മുക്കിൽ സമാപിച്ചു. ഉപവാസസമരം നടത്തിയ ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.കെ. അനീഷ് എന്നിവർക്ക് സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞികണ്ണൻ നമ്പ്യാർ നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു,


 കെ.പി.സി.സി സംസ്ഥാന സെക്രട്ടറി സത്യൻ കടിയങ്ങാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ,യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ ,എം എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ലത്തീഫ് തുറയൂർ ,ആ ജെ ഡി മണ്ഡലം പ്രസിഡണ്ട് നിഷാദ് പൊന്നംകണ്ടി, സുനന്ദ് ,കെ എസ്.യു ജില്ലാ പ്രസിഡണ്ട് വി.ടി. സൂരജ്, സി.എം. ബാബു ഷബീർ ജന്നത്ത് ,സ്വാഗതസംഘം കൺവീനർ എ.കെ. ബാലകൃഷ്ണൻ ,കോ-ഓഡിനേറ്റർ എsയിലാട്ട് ഉണ്ണികൃഷ്ണൻ ,ശോഭിഷ്, യു.എൻ.മോഹനൻ, സത്യൻ വിളയാട്ടൂർ, പറമ്പാട്ട് സുധാകരൻ ,പ്രസന്നകുമാരി മൂഴിക്കൽ,നിധിൻ വിളയാട്ടൂർ, പി.കെ. രാഘവൻ ,ശ്രീനിലയം വിജയൻ പി.കെ. സുധാകരൻ ,പെരുമ്പട്ടാട്ട് അശോകൻ ,കെ.കെ.രാജൻ, ബിജു കുനിയിൽ ,കെ.കെ. സുരേന്ദ്രൻ ,എൻ.രാധാകൃഷ്ണൻ ,പി.കെ.മൊയ്തി ,രവീന്ദ്രൻ വള്ളിൽ ,റിൻജുരാജ് എടവന ,കെ.ജിഷ,അർഷിന അസീസ് ,ആർ.കെ. രാജീവ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News