Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണ്ഡിറ്റ് കറുപ്പൻ മാസ്റ്റരുടെ 87-മത് ചരമ വാർഷികദിനം ആചരിച്ചു

23 Mar 2025 21:47 IST

MUKUNDAN

Share News :

ഗുരുവായൂർ:പണ്ഡിറ്റ് കറുപ്പൻ മാസ്റ്റരുടെ 87-മത് ചരമ വാർഷികദിനം അഖിൽ ഭാരതീയ കോലി സമാജ് കേരള ഘടകം ധീവര സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ വെച്ച് ആചരിച്ചു.കേരള ധീവര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്‌ പി.ശിവദാസൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.അനിൽ കുമാർ സ്വാഗതം പറഞ്ഞു.സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി.വി.ദേവദാസ് അനുസ്മരണ പ്രഭാഷണം നടത്തി.ട്രഷറർ പി.വി.അഭയൻ,വിനോദൻ കുമ്പള,പി.വിജയകുമാരി,സബിത ടീച്ചർ,എ.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.അടുത്ത വർഷം മുതൽ കറുപ്പൻ മാസ്റ്റരുടെ ചരമ വാർഷികദിനത്തിൽ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിക്കുമെന്നും,കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് ഫിഷരീസിൽ നിലനിന്നിരുന്ന മാസ്റ്റരുടെ പേരിലുള്ള പണ്ഡിറ്റ്‌ കറുപ്പൻ മാസ്റ്റർ ചേമ്പർ നിലനിരുത്തുവാൻ വേണ്ടി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് നിവേദനം കൊടുക്കാനും യോഗത്തിൽ തീരുമാനിച്ചു.


Follow us on :

More in Related News