Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ ഫക്കീർസാഹിബ് തങ്ങളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം നേർച്ചാഘോഷം വർണ്ണാഭമായി

06 Apr 2025 17:38 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ ഫക്കീർസാഹിബ് തങ്ങളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചന്ദനക്കുടം നേർച്ചാഘോഷം വർണ്ണാഭമായി.ജാതിമതഭേദ വ്യത്യാസമില്ലാതെ നാട്ടിലെ നാനാജാതിമതസ്ഥരും ഒത്തൊരുമിച്ച് നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടത്തിന്റെ മർമ്മപ്രധാന ചടങ്ങായ കൊടിയേറ്റകാഴ്ച ബാൻഡ്,ചെണ്ട,തമ്പോലം,ദഫ്മുട്ട്,ഡീജെ എന്നീ വിവിധ ഇനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തെരുവത്ത് വീട്ടിൽ ഷംനാസിന്റെ വസതിയിൽ നിന്ന് പുറപ്പെട്ട് 11.30 ശേഷം ജാറത്തിൽ എത്തി കൊടിയേറ്റി.ചന്ദനക്കുടം ആഘോഷകമ്മിറ്റി പ്രസിഡന്റ് കെ.എം.ആശിഫ്,ജനറൽ സെക്രട്ടറി കെ.എം.ബദറുദ്ധീൻ,ആർ.കെ.അബ്ദുൾ റഹ്മാൻ,എൻ.എം.അൻവർ,തെരുവത്ത് വീട്ടിൽ ഷംസുദ്ധീൻ,ഷംനാസ് എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.കൊടിയേറ്റത്തിന് ശേഷം ജാറത്തിന് സമീപം ചേറ്റുവ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ സൗജന്യ ചക്കരകഞ്ഞി വിതരണം നടന്നു.പി.യം.അബുൽജലാൽ ലാഹു,മുഹമ്മദ് റാഫി മുസ്ലിയാർ,ആർ.എം.സിദ്ധീഖ്,ഇ.എസ്.കാദർ,ലെത്തീഫ് കെട്ടുമ്മൽ എന്നിവർ ചക്കരകഞ്ഞി വിതരണത്തിന് നേതൃത്വം വഹിച്ചു.


Follow us on :

More in Related News