Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചക്കംകണ്ടം ടൂറിസം വികസനം സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അട്ടിമറിച്ചതാരെന്ന് വ്യക്തമാക്കണം...

06 Feb 2025 17:58 IST

MUKUNDAN

Share News :

ചാവക്കാട്:ചക്കംകണ്ടം പ്രദേശത്തെ ടൂറിസം വികസനം ലക്ഷ്യം വെച്ച് 3 വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അട്ടിമറിച്ചതാരെന്ന് എംഎൽഎയും,ഗുരുവായൂർ ചാവക്കാട് നഗരസഭ ചെയർമാൻമാരും വ്യക്തമാക്കണമെന്ന് പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.ഗുരുവായൂർ നഗരസഭ പദ്ധതിക്കായി ഡിപിആർ തയ്യറാക്കാൻ 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു.എന്നാൽ ഈ പദ്ധതിയെ മുളയിലേ നുള്ളി കളയാൻ ആരാണ് ചരട് വലിച്ചെതെന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.അത് വ്യക്തമാക്കാൻ നഗരസഭാധികൃതർ തയ്യറാകണം.കോടികൾ ചെലവഴിച്ച് നടപ്പിലാക്കിയ അഴുക്കുചാൽ പദ്ധതി വൻ പരാജയമായി മാറിയിരിക്കുന്നു.രൂക്ഷമായ മാലിന്യ പ്രശ്നം നേരിടുന്ന ചക്കംകണ്ടം ജനങ്ങളെ രക്ഷിക്കാൻ എന്ത് പദ്ധതിയാണ് സർക്കാരിൻ്റെയും,നഗരസഭയുടെയും പക്കലുള്ളതെന്ന് വ്യക്തമാക്കണം.എക്കാലത്തും മാലിന്യം ഒഴുക്കി വിടാനുള്ള ഒരു കേന്ദ്രമായി ഈ പ്രദേശത്തെ കാണുന്ന അധികാരികൾ വികസന പ്രവർത്തനങ്ങളേയും,ടൂറിസം സാധ്യതകളേയും അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഈ അവഗണക്കെതിരെ ശക്തമായ സമര പരിപാടികൾക്കും,നിയമ പോരാട്ടങ്ങൾക്കും പൗരാവകാശ വേദി നേതൃത്വം നൽകുമെന്നും നൗഷാദ് തെക്കുംപുറം പറഞ്ഞു.

Follow us on :

More in Related News