Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിഴൽ പറഞ്ഞത്' കവിതാ സമാഹാരം പ്രകാശനം ചെയ്തു

22 Sep 2024 12:13 IST

Preyesh kumar

Share News :

മേപ്പയ്യൂർ :രവീന്ദ്രൻ മേപ്പയൂർ രചിച്ച "നിഴൽ പറഞ്ഞത്"എന്ന കവിത സമാഹാരം കവിയും പ്രഭാഷകനുമായ ഡോ :പിയൂഷ്‌ എം. നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. കെ.പി. രാമചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. ടി. നാരായണൻ പള്ളിക്കര പുസ്തകം പരിചയപ്പെടുത്തി. 


വിജയൻ വിളയാട്ടൂർ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പ്രമോദ് മാസ്റ്റർ, കെ.വി.ആനന്ദൻ ,

എ.മനോജ് എന്നിവർ സംസാരിച്ചു. അഷ്‌റഫ്‌ കല്ലോട്, സി. പി. പ്രജീഷ്, ബിന്ദു സുരേഷ് ആയഞ്ചേരി, വി. സി. ബിനീഷ്, ബിന്ദു നന്ദനം, രാകേഷ് തിരുവോത്ത് എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. എം. എം. ചന്ദ്രൻ സ്വാഗതവും, രാജീവൻ ആയടത്തിൽ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News