Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 17:33 IST
Share News :
മുക്കം:അവശ വോട്ടർമാരെയും സീനിയർ സിറ്റിസൺ വോട്ടർമാരെയും നേരിൽകണ്ട് തേക്കും കുറ്റിയിലെ യുഡിഎഫ് വനിതാ പ്രവർത്തകർ വോട്ട് അഭ്യർത്ഥന വേറിട്ടതായി.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതലാണ് നേരത്തെ റിപ്പോർട്ട് ചെയ്യുന്ന അവശ വോട്ടർമാർക്കും 85 വയസ്സ് കഴിഞ്ഞ സീനിയർ സിറ്റിസൺ വോട്ടർമാർക്കും വീട്ടിൽ വന്ന് ബിഎൽഎമാർ മുഖാന്തിരം പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം വന്നത്.
ഇന്ന് മിക്ക ബൂത്തുകളിലും ഇരുപതോ അതിൽ കൂടുതലോ ഇത്തരക്കാരായ വോട്ടർമാരുണ്ട്.
നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ അഥവാ ബിഎൽ ഓമാർ തിട്ടപ്പെടുത്തി ഇലക്ഷൻ കമ്മീഷന് അറിയിക്കുന്നത് പ്രകാരം നിലവിലെ ഉദ്യോഗസ്ഥ സർവീസ് ഡ്യൂട്ടി പോസ്റ്റൽ വോട്ടുകൾക്ക് പുറമെ ഇത്തരം ആളുകളുടെ വോട്ടുകൾ കൂടി പോസ്റ്റൽ ആക്കുന്നതാണ് രീതി.
വനിതാ പ്രവർത്തകരുടെ സാന്നിധ്യം ഇത്തരം ആളുകളെ തേടിയെത്തുമ്പോൾ അവർക്ക് വലിയ സന്തോഷമാണ് തെക്കുംകുറ്റി മേഖലയിൽ വനിതാ സ്ക്വാഡ് പ്രവർത്തനം നടന്നുവരുന്നു.
ചെയർമാൻ റോസമ്മ കുറ്റിയങ്ങൽ കൺവീനർ റസീന സലാം,അമ്പിളി പീറ്റർ,ഷമീറ സിറാജ്,സീന സണ്ണി,ഏലമ്മ സണ്ണിതുടങ്ങിയവർ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.