Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2026 22:11 IST
Share News :
വടക്കേകാട്:കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 21 മുതൽ 4 ദിവസം ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച്ച രാത്രി 21 ദേശങ്ങളിൽ നിന്നുള്ള നാട്ടുത്താലം എഴുന്നള്ളിക്കും.താലങ്ങൾ അശ്വതി വേല ദിവസമായ ഞായറാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിൽ സംഗമിച്ച് കുട്ടിഎഴുന്നള്ളിപ്പ് നടത്തും.വൈകിട്ട് 6-ന് മേലേകാവിലെയും,താഴത്തെ കാവിലെയും കോമരങ്ങളുടെ സംഗമം നടക്കും.തുടർന്ന് കരിങ്കാളി,മൂക്കൻചാത്തൻ തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ വേല കയറ്റം,രാത്രി 7.30-ന് മൂവാറ്റുപുഴ എയ്‌ഞ്ചൽ വോയ്‌സിൻ്റെ ഗാനമേള.കുംഭ ഭരണി ദിവസമായ തിങ്കളാഴ്ച്ച രാവിലെ വിശേഷാൽ പൂജകൾ,തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വടക്കുംവാതിൽ തന്ത്രി ശശീധരൻ ഭട്ടതിരി ഭക്‌തർക്കായി തുറന്നുകൊടുക്കും.പട്ടും താലിയും ചാർത്തൽ,പറ വയ്പ്പു എന്നിവ ഉണ്ടാകും.3-ന് തട്ടിൻമേൽ കളി,വൈകിട്ട് തിറ,തെയ്യം എന്നിവയുടെ കുട്ടി എഴുന്നള്ളിപ്പ് നടക്കും.7.30-ന് മലബാർ മ്യൂസിക് ബാൻഡിൻ്റെ ഗാനമേള,ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ അട കുത്തിപുഴുങ്ങാൻ എത്തുന്നവരുടെ അടുപ്പിലേക്ക് രാത്രി 8-ന് മേൽശാന്തി റോഷിൻ തീ പകരും.കാർത്തിക ദിവസമായ ചൊവ്വാഴ്ച്ച വിഭവ സമൃദ്ധമായ സദ്യയോടെ മഹോത്സവത്തിന് കൊടിയിറങ്ങും.വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പിൽ,സെക്രട്ടറി ധനീഷ് താമരശേരി,ട്രഷറർ വസന്തൻ മൂക്കനാംകുളങ്ങര,വൈസ് പ്രസിഡന്റ് അശോകൻ വെട്ടിശേരി,ജോയിന്റ് സെക്രട്ടറി വിജയൻ പയറ്റാംകുന്നത്ത്,ഓഫീസിൽ കോഡിനേറ്റർ പ്രജീഷ് മടപ്പാട്ടിൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.