Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിങ്ങൽ കുത്ത് ഡാമിൽ നിന്ന് വിടുന്ന വെള്ളത്തിന്റെ അളവ് അല്പം കുറച്ചിട്ടുണ്ട്. മാത്രവുമല്ല ഷോളയാർ ഡാം ഇതുവരെയും പൂർണമായും നിറഞ്ഞിട്ടുമില്ല.

30 Jul 2024 08:21 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് വരെയും കഴിഞ്ഞ വർഷം ഉയർന്ന ലെവലിലേക്ക് എത്തിയിട്ടില്ല.പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് രാത്രി വലിയ തോതിൽ വെള്ളം തുറന്ന് വിട്ടത് കൊണ്ടാണ് ചാലക്കുടിപ്പുഴയിൽവെള്ളം ഇത്രയധികം ഉയർന്നത്. എന്നാൽ രാവിലെ മുതൽ പെരിങ്ങൽ കുത്ത് ഡാമിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് അല്പം കുറച്ചിട്ടുണ്ട്. മാത്രവുമല്ല ഷോളയാർ ഡാം ഇതുവരെയും പൂർണമായും നിറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ അപ്പർ ഷോളയാറിൽ നിന്ന് വരുന്ന ജലം കുറച്ചുകൂടി ഉൾക്കൊള്ളാനുള്ളസാഹചര്യമാണ് ഇപ്പോഴുള്ളത്. ആയതിനാൽ ഷോളയാർ ഡാം അധികൃതരിൽ നിന്നും പുഴ സംരക്ഷണ സമിതിയിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് പകൽ ശക്തിയായ മഴ പെയ്താൽ മാത്രമാണ് അപകട സാധ്യതയുള്ളത്. എങ്കിലും ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Follow us on :

More in Related News