Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 13:46 IST
Share News :
മുക്കം: മുക്കം ചേന്ദ മംഗല്ലൂർ വഴി കോഴിക്കോട്ടേക്കും യൂണിവേഴ്സിറ്റിയിലേക്കും നേരത്തെ ഓടികൊണ്ടിരുന്ന കെ . എസ് ആർ ടി സി ബസ്സ് പുന:സ്ഥാപിക്കണമെന്നും ചേന്ദമംഗല്ലൂരിൽ ഒരു മാസത്തിലധികമായി പ്രവർത്തന രഹിതമായി കിടക്കുന്ന എ ടി എം കൌണ്ടർനന്നാക്കിഉപയോഗപ്രദമാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യുണിറ്റ് ജനറൽ ബോഡി യോഗം ബന്ധപെട്ടവരോട് ആവശ്യപെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉൽഘാടനം ചെയിതു. യൂണിറ്റ് പ്രസിഡന്റ് ദിനേശൻ അധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മിറ്റി അംഗം പി പി അബ്ദുൽ മജീദ് പ്രതിഞ്ഞ ചൊല്ലികൊടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി പ്രേമൻ, സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, ട്രഷറർ എം ടി അസ്‌ലം പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി മുസ്തഫ സ്വാഗതവും പ്രസിഡണ്ട് എം കെ മുസ്തഫ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം കെ മുസ്തഫ (പ്രസിഡന്റ് )ഷമീം എം ടി (ജനറൽ സെക്രട്ടറി.)റഹ് മത്തുല്ല ഒ (ട്രഷറർ)ഹനീഫ പി കെ, ദിനേശൻ (വൈസ് പ്രസിഡന്റ്), പി മുസ്തഫ, സുഹൈബ (സെക്രട്ടറിമാർ )എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.എക്‌സിക്യൂട്ടീവ് അംഗങ്ങളായി രാമചന്ദ്രൻ ആറ്റുപുറം, എൻ കെ അഷ്‌റഫ്, സി ടി അബ്ദുൽ ജബ്ബാർ,, അഹമ്മദ് കുട്ടി പാലിയിൽ, നാസർ ഫ്രഷ്‌ഡേ, നാസർ സെഞ്ച്വറി, മുഹമ്മദ് മോഡ, അബ്ദുറഹിമൻ അക്കരടത്തിൽ, ശിഹാബ് പി കെ, സുബൈർ കെ പൊറ്റശേരി എന്നിവരെയും തെരഞ്ഞെടുത്തു.
ചിത്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ല വൈസ് പ്രസിഡണ്ട് റഫിഖ് മാളിക ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.