Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാസ് മ്യൂസിക് ക്ലബിന്റെ കീഴിൽ മെമ്പർഷിപ് വിതരണവും ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുത്ത ഡോ എം എ കബീറിന് സ്വികരണവും നൽകി.

15 Jul 2024 15:50 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുരിക്കൽ ആസ്ഥാനം മായി പ്രവർത്തിക്കുന്ന ബാസ് മ്യൂസിക് ക്ലബിന്റെ കീഴിൽ മെമ്പർഷിപ് വിതരണവും ബ്രാൻഡ് അംബാസഡർ ആയി തിരഞ്ഞെടുത്ത ഡോ എം എ കബീറിന് സ്വികരണവും നൽകി. പാലത്തിങ്ങൽ കൊടന്തല എ എം എൽ പി

സ്കൂളിൽ വെച്ച് നടന്ന പരിപാടി പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.


നിരവധി ജീവകാരുണ്യ പ്രവർത്തനത്തിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് 50 ൽ പരം കലാ കാരന്മാരെ വാർത്തു എടുക്കാൻ ക്ലബിന് കഴിഞ്ഞു വാർഷികതോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ക്ലബ്ബിന്റെ കീഴിൽ നടക്കും. പരിപാടിയിൽ നന്ദു പരപ്പനങ്ങാടി സ്വാഗതവും, ബഷീർ താനൂർ അധ്യക്ഷതയും, കൗൺസിലർമാരായ അസിസ് കുളത്ത്, അസീസ് പന്താരങ്ങാടി, സുനു , ബാസ് മ്യൂസിക് പ്രസിഡന്റ് കമറുദ്ധീൻ, സെക്രട്ടറി സുബ്രഹ്മണൻ, വൈസ് പ്രസിഡന്റ് ഗഫൂർ ചേളാരി, സുബൈർ. പോകർഷ എന്നിവർ സംസാരിച്ചു. ഷംസു നന്ദിയും പറഞ്ഞു....

Follow us on :

More in Related News