Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 22:38 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ഭിന്നശേഷി കലോത്സവം 'കലാരസം 25' വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ നടന്നു. നഗരസഭ വികസന പദ്ധതിയിൽ ഫണ്ട് വകയിരുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. സ്കൂളുകളിൽ നിന്നും സ്പെഷ്യൽ സ്കൂളുകളിൽ നിന്നുമുള്ള 140 ഭിന്നശേഷിക്കാർ 38 ഇനങ്ങളിലായി വിവിധ പരിപാടികൾ അവതരിപ്പിച്ചു.ഒപ്പന, നാടൻപാട്ട്, നൃത്തങ്ങൾ,ഫാൻസി ഡ്രസ്സ്,സ്കിറ്റുകൾ തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. കലാരസം ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ
നിതാ ഷഹീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് സ്വാഗതം പറഞ്ഞു.
വൈസ് ചെയർമാൻ അഷ്റഫ് മടാന്‍, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി ടി ഫാത്തിമത്ത് സുഹറാബി, റംല കൊടവണ്ടി, വൈദ്യർ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, പരിവാർ പ്രസിഡണ്ട് അഷ്റഫ് കാപ്പാടൻ, നഗരസഭ കൗൺസിലർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു, ഐ സി ഡി എസ് സൂപ്പർവൈസർ ഷൈബി നന്ദി പറഞ്ഞു. നഗരസഭ ഭിന്നശേഷി കായികമേള ജനുവരി 31ന് തുറക്കൽ സ്കൂളിൽ വെച്ച് നടക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു.
ഫോട്ടോ : കൊണ്ടോട്ടി നഗരസഭ ഭിന്നശേഷി കലോത്സവം 'കലാരസം 25' ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യുന്നു. സ്ഥിരം സമിതി അധ്യക്ഷരായ സി ടി ഫാത്തിമത്ത് സുഹ്റാബി, റംല കൊടവണ്ടി, അധ്യക്ഷ നിത ഷഹീർ, ഉപാധ്യക്ഷൻ അഷ്റഫ് മടാൻ, അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, ക്ഷേമകാര്യസമിതി അധ്യക്ഷൻ കെ പി ഫിറോസ് എന്നിവർ മുൻ നിരയിൽ
Follow us on :
Tags:
More in Related News
Please select your location.