Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികൾക്ക് പേപ്പർ ബാഗ് നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു.

27 Sep 2024 08:25 IST

UNNICHEKKU .M

Share News :


മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കായി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. 

സുസ്ഥിര വികസനത്തിനായി പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ കുട്ടികൾക്ക് പ്രചോദനം നൽകുന്ന പരിപാടിയായിരുന്നു പേപ്പർ ബാഗ് നിർമ്മാണ ശില്പശാല ഒരുക്കിയത്. വിദ്യാലയത്തിലും വിദ്യാർത്ഥികളുടെ വീട്ടുകളിൽ പ്ലാസ്റ്റിക്ക് മുക്തമാക്കുകയെ

ന്ന ലക്ഷ്യവും വിഭാവനയിലുണ്ട് പ്രധാനധ്യാപിക  കെ. വി. ഉഷ ടീച്ചർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ എം.കെ ബിജിത , എം.സി സുബ്ഹാൻ ബാബു . എന്നിവർ സംസാരിച്ചു. പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിന് ഷംന പി വി യാണ്

നേതൃത്വം നൽകിയത്.

Follow us on :

More in Related News