Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കോടതി നിര്‍മ്മാണം പുരോഗതി വിലയിരുത്തി എന്‍.കെ.അക്ബര്‍ എംഎല്‍എ

09 May 2025 19:48 IST

MUKUNDAN

Share News :

ചാവക്കാട്:37.9 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചാവക്കാട് കോടതി കെട്ടിടത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി എന്‍.കെ.അക്ബര്‍ എംഎല്‍എ.5 നിലകളിലായി നിര്‍മ്മിക്കുന്ന ചാവക്കാട് കോടതിയുടെ നിര്‍മ്മാണം അവസാന മിനുക്കുപണിയിലാണ്.നിലവില്‍ കെട്ടിടത്തിന്‍റെ ഇന്‍റീരിയല്‍ പ്രവര്‍ത്തികളും കോടതികുളത്തിന്‍റെ നവീകരണം സമ്പ് നിര്‍മ്മാണം,മഴവെള്ള സംഭരണ സംവിധാനം തുടങ്ങിയവയാണ് നടക്കുന്നത്.കോടതി കെട്ടിട നിര്‍മ്മാണത്തോടൊപ്പം കോടതി വളപ്പിലെ കോടതികുളം കൂടി നവീകരിച്ച് ആകര്‍ഷകമാക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ കൂടി നടന്നുവരുന്നതാണ്.പൊതുമരാമത്ത് സ്പെഷ്യല്‍ ബില്‍ഡിംഗ് വിഭാഗം അസി.എഞ്ചിനീയര്‍ ശാലിനി എംഎല്‍എക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കി.5 നിലകളിലായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി,പോക്സോ കോടതി,മുന്‍സിഫ് കോടതി,സബ് കോടതി എന്നിവയ്ക്ക് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് കെട്ടിട നിര്‍മ്മാണം നടത്തിയുട്ടുള്ളത്.50084 സ്ക്വയര്‍ഫീറ്റിലാണ് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നത്.ആധുനിക രീതിയിലുള്ള കെട്ടിടത്തില്‍ ബാര്‍ അസോസിയേഷന്‍,ക്ലാര്‍ക്ക് അസോസിയേഷന്‍ എന്നിവ അടങ്ങുന്ന ഹാളുകള്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഓഫീസ്,തുടങ്ങി എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജൂലായ് അവസാനത്തോടെ എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാനാകുമെന്നും ഹൈക്കോടതി അനുമതിയോടെ പുതിയ കെട്ടിടത്തില്‍ കോടതി ആരംഭിക്കാനാകുമെന്നും എംഎല്‍എ അറിയിച്ചു.എംഎല്‍എയോടൊപ്പം ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്,അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.രജിത്ത് കുമാര്‍,ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍,കരാറുകാരായ നിര്‍മ്മാണ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News