Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ദേവസ്വത്തിൽ കോടികളുടെ ക്രമക്കേട്:ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

20 Oct 2025 21:39 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ സ്വർണ്ണവും,ആന കൊമ്പും മുതൽ മഞ്ചാടിക്കുരു വരെ നഷ്ടമായെന്ന റിപ്പോർട്ടിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.2019 മുതൽ 21 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്താൻ കഴിഞ്ഞത്.കിലോ കണക്കിന് ആനകൊമ്പും, സ്വർണ്ണവും ഭക്തർ വഴിപാടായി സമർപ്പിക്കുന്ന മറ്റു ലോഹങ്ങൾ ഇവയെല്ലാം എവിടെയാണ് എന്ന് ദേവസ്വത്തിന് പറയാൻ കഴിയുന്നില്ല എന്നത് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ഏകദേശം 500 കിലോയിലേറെ കൂടുതൽ ആന കൊമ്പ്, പൂജകൾക്ക് ഉപയോഗിക്കുന്ന ഭഗവാന്റെ സ്വർണ്ണ കിരീടം കോടികൾ വിലമതിക്കുന്നു.ഇതിനുപകരം വെള്ളി കിരീടമാണ് ഉപയോഗിക്കുന്നത്.പൂജക്കെടുക്കുന്ന വെള്ളി പാത്രക്കുടം എകദേശം 2.5 തൂക്കമുള്ളത് വെളളി പാത്രം 750 ഗ്രാം വഴിപാടായി ഭക്തർ നൽകുന്ന മറ്റു ലോഹങ്ങൾ, കശ്മീർ കുങ്കുമപൂവ്വ് ഇതിന്റെ കണക്കുകൾ ഒന്നും തന്നെ കൃത്യമായി തിട്ടപ്പെടുത്താറില്ല റസീറ്റ് നൽകാറില്ല എന്നതുമാണ്.1018 കിലോ സ്വർണ്ണo സൂക്ഷിക്കുന്നതിൽ അതിന്റെ അളവ് കുറഞ്ഞ് വരുന്നു താന്ത്രിക പൂജക്ക് ഉപയോഗിക്കുന്ന പൂജ പാത്രങ്ങളുടെ തൂക്കം കുറയുന്നു ഭക്തർ നൽകുന്ന മറ്റുവഴിപാടുകളുടെ കണക്കുകൾ ദേവസ്വത്തിന്റെ കൈവശം കൃത്യമായിട്ടില്ല.എല്ലാ വർഷവും ജൂൺ 30-ന് ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം കമ്മീഷണർക്ക് സമർപ്പിക്കണം.40 വർഷമായി അത്തരം ഓഡിറ്റ് നടക്കുന്നില്ല എന്നതാണ് അറിയാൻ കഴിഞ്ഞത്.കാലങ്ങളായി കോടികണക്കിന് നടക്കുന്ന അഴിമതി വലിയ ക്രമക്കേടായി കാണുന്നു.ഗുരുവായൂർ ദേവസ്വം ബോർഡിന്റെ എല്ലാവരും കൂടി നടത്തുന്ന ഈ അഴിമതി കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ആവശ്യപ്പെട്ടു.യോഗത്തിൽ ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ,സംഘടനാ സെക്രട്ടറി ശശി ആനക്കോട്ടിൽ,അനിൽ തളിക്കുളം എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News