Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി പള്ളിയാളി തൊടുവിലേക്കുള്ള യാത്ര ദുരിതം പരിഹരിക്കണം : - സിപിഐ.

13 Apr 2025 15:09 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയിലെ ഒമ്പതാം വാർഡിൽ കൊണ്ടോട്ടി ടെലിഫോൺ എക്സ്ചേഞ്ചിന് പിറകിൽ പള്ളിയാളിത്തൊടി പ്രദേശത്തുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ചേപ്പിലികുന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെപി. അസീസ് ബാവ ഉദ്ഘാടനം ചെയ്തു. ഫാസിൽ അമ്പലപ്പള്ളി അധ്യക്ഷത വഹിച്ചു. 50ലധികം വീട്ടുകാരാണ് വഴിയില്ലാതെ പള്ളിയാളിതൊടു പ്രദേശത്ത് താമസിക്കുന്നത്. പരിസരവാസികൾ റോഡിനായി സ്ഥലം വിട്ടു നൽകാൻ തയ്യാറുമാണ്. ഇതിനിടയിൽ നിൽക്കുന്ന ഒന്നര സെൻറ് സ്ഥലം മതിൽ ഉൾപ്പെടെ ടെലിഫോൺ എക്സ്ചേഞ്ച് വിട്ട് നൽകേണ്ടതുണ്ട്. നിരവധിതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. പാർലമെൻറ് അംഗങ്ങളെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കാൻ ബ്രാഞ്ച് സമ്മേളനം തീരുമാനിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി ഹമീദ് കുട്ടി എന്ന ബാബുവിനെയും അസി. സെക്രട്ടറിയായി വി. പ്രഭ ടീച്ചറെയും തിരഞ്ഞെടുത്തു.



Follow us on :

More in Related News