Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടനിലം വായന ശാലയിൽ വായനക്കാർക്ക് നേത്രപരിശോധന

29 Jun 2024 18:39 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : പടനിലം കൾച്ചറൽ ലൈബ്രറി ആൻ്റ് റീഡിംഗ് റൂം വായനവാരാചരണത്തിൻ്റെ ഭാഗമായി വായനക്കാരുടെ കാഴ്ച പരിശോധന ക്യാമ്പ് നടത്തി. കാഴ്ച കുറവ് വായന ശീലത്തിൽ ഗണ്യമായ കുറവിന് കാരണമാകുന്നുവെന്ന കണ്ടെത്തലിൻ്റെ ഭാഗമായാണ് കാഴ്ച പരിശോധന ക്യാമ്പ് നടത്തിയത്.പ്രസിഡൻ്റ് എ.പി കുഞ്ഞാമു അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സമിതി ചെയർമാൻ മാധവൻ മേലെടത്ത് മുഖ്യാതിഥി ആയിരുന്നു. ഒപ് ട്രോമിസ്റ്റ് ഫസ് ന ക്യാമ്പിന് നേതൃത്വം നൽകി. ഫൈസൽ പടനിലം സ്വാഗതവും സുബൈർ മാ ലക്കോത്ത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News