Tue Dec 12, 2023 10:56 PM 1ST

Location  

Sign In

''ഓര്‍മ്മയിലെ ഈസാക്ക'' കെ. മുഹമ്മദ് ഈസ അനുസ്മരണം ഫെബ്രു. 25 ന്

24 Feb 2025 21:50 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി: കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും കലാ, കായിക സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ നിറ സാന്നിദ്ധ്യവും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഭരണസമിതി മുന്‍ അംഗവും ഖത്തർ കെ.എം.സി സി. വൈസ് പ്രസിഡൻ്റുമായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണം ഫെബ്രുവരി 25(നാളെ,ചൊവ്വാഴ്ച)ന് വൈകിട്ട് നാലു മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ ചേരും. വൈദ്യർ അക്കാദമിയുടെ കൂടി സഹകരണത്തോടെ ടി.വി. ഇബ്രാഹിം എം.എൽ.എ യുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇ.ടി. മുഹമ്മദ് ബഷീർ എം-പി. ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍ ഫോട്ടോ അനാഛാദനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി, ടി.കെ. ഹംസ , സി.പി. സൈതലവി,ഗായകൻ കണ്ണൂർ ഷരീഫ് ,കമാൽ വരദൂർ,ബഷീർ ചുങ്കത്തറ, ബെൻസീറ, ബാപ്പു വെള്ളിപ്പറമ്പ്, ഒ എം കരുവാരക്കുണ്ട്, എം.എ. ഗഫൂർ , ഫൈസൽ എളേറ്റിൽ, അനസ് എടത്തൊടിക, കുഞ്ഞിമോൻ കാക്കിയ , പി.എ. ജബ്ബാർ ഹാജി തുടങ്ങി കലാ, സാംസ്‌കാരിക

സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

Follow us on :

More in Related News